പട്ടാമ്പിയില്‍ ആന ലോറിയില്‍ നിന്നും ഇറങ്ങിയോടി

പാലക്കാട്: നേര്‍ച്ചയ്ക്ക് എത്തിച്ച ആനയെ തിരിച്ചുകൊണ്ടുപോകുന്നതിനിടെ ലോറിയില്‍ നിന്ന് ഇറങ്ങിയോടി. പട്ടാമ്പിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് തമിഴ്‌നാട് സ്വദേശിക്ക് പരിക്കേറ്റു. ആന സഞ്ചരിച്ച സ്ഥലത്തെ വീടുകളും കടകളും തകര്‍ത്തു.

പാലക്കാട് ആനമുറിയില്‍ എത്തിയപ്പോള്‍ പാപ്പാന്‍ ചായ കുടിക്കാന്‍ വണ്ടി നിര്‍ത്തി. ആ സമയത്താണ് ആന ലോറിയില്‍ നിന്ന് ഇറങ്ങി വിരണ്ടോടിയത്. പോയ വഴിയില്‍ രണ്ട് വളര്‍ത്തുമൃ?ഗങ്ങളേയും ചവിട്ടി വീഴ്ത്തി. പുഴയോടു ചേര്‍ന്ന് ജനവാസ മേഖലയില്‍ ആന നിലയുറപ്പിച്ചതായാണു വിവരം. ആനയെ തളയ്ക്കാന്‍ ശ്രമം തുടങ്ങി.

ഇന്നലെ രാത്രി നേര്‍ച്ചയ്ക്കിടെ ഉപാഘോഷ കമ്മിറ്റികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തില്‍ പത്തുപേര്‍ക്കു പരുക്കേറ്റു. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസെത്തി ലാത്തിവീശി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top