മുലപ്പെരിയാര്‍ വിഷയത്തില്‍ വലിയ പ്രക്ഷോഭം വേണം: എംഎം മണി

നെടുങ്കണ്ടം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ വലിയ പ്രക്ഷോഭം വേണമെന്നു മുന്‍ വെദ്യുതമന്ത്രി എംഎം മണി. പ്രശ്‌നത്തില്‍ തമിഴ്‌നാട് രാഷ്ട്രീയം കളിക്കുകയാണ്. കേരളവും തമിഴ്‌നാടും ഒന്നിച്ചുനിന്നാലേ പരിഹാരം കണ്ടെത്താനാകൂ. ശര്‍ക്കരയും ചുണ്ണാമ്പും കൊണ്ട് പണിത അണക്കെട്ടിന്റെ അകം കാലിയാണ്. സിമന്റും കമ്പികളും പൂശിയിട്ടു കാര്യമില്ലെന്നും അപകടം അറിയാന്‍ തുരക്കുന്നതു വിഡ്ഢിതമാണെന്നും എംഎം മണി പറഞ്ഞു.

മുല്ലപ്പെരിയാര്‍ ഡാമിനു പ്രശ്‌നങ്ങള്‍ ഇല്ലെന്നും അപകടാവസ്ഥയില്‍ അല്ലെന്നും മുഖ്യമന്ത്രിയടക്കമുള്ളവര്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. അതിനു വിപരീതമായാണ് മുന്‍ വൈദ്യുതമന്ത്രി എംഎം മണിയുടെ പരാമര്‍ശം.

ഇടുക്കിയിലെ ജനങ്ങള്‍ വലിയൊരു പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എംഎം മണി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top