മുഹറം പൊതുഅവധിയില്‍ മാറ്റമില്ല

തിരുവനന്തപുരം സംസ്ഥാനത്തു മുഹറം പൊതുഅവധിയില്‍ മാറ്റമില്ല. 16ന് തന്നെയാണ് അവധിയെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അറബിക് മാസമായ മുഹറം പത്തിനാണ് പൊതുഅവധി നിശ്ചയിച്ചിട്ടുള്ളത്. ഇതുപ്രകാരം സര്‍ക്കാര്‍ നേരത്തെ നിശ്ചയിച്ച അവധി ചൊവ്വാഴ്ചയാണ്.

ചന്ദ്ര ദര്‍ശനപ്രകാരം മുഹറം 10 വരുന്നത് ജൂലൈ 17 നാണ്. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കനത്ത മഴയെ തുടര്‍ന്ന് ഇന്ന് അവധിയാണ്. കനത്ത മഴ തുടരുന്നതിനാല്‍ നാളത്തെ (ജൂലൈ 16) മുഹറം പൊതു അവധി പുനക്രമീകരിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. അതിനാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂലൈ 16) പൊതു അവധിയായിരിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top