HIGHLIGHTS : Thennala Premier League Cricket to start tomorrow
തിരൂരങ്ങാടി: തെന്നല കറുത്താല്‍ റിയല്‍ യൂത്ത് ക്ലബ്ബ് സംഘടിപ്പിക്കുന്ന തെന്നല പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് 14,15 തിയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോഴിച്ചെന ആര്‍.ആര്‍.ആര്‍.എഫ് ഗ്രൗണ്ടില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ എട്ട് ടീമുകളിലായി 96 താരങ്ങള്‍ പങ്കെടുക്കും.
റിയല്‍ പ്രവാസി കൂട്ടായ്മയുടെ ചിറകിലേറി തെന്നലയിലെ കലാകായിക സാമൂഹ്യ സാംസ്‌കാരിക രംഗത്ത് ഒന്നര പതിറ്റാണ്ടിലേറെയായി നിറഞ്ഞു നില്‍ക്കുന്ന റിയല്‍ യൂത്ത് സെന്റര്‍ നിരവധി കാരുണ്യ പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. ഐ.പി.എല്‍ മാതൃകയില്‍ താരലേലത്തിലൂടെ സംഘടിപ്പിക്കുന്ന ടൂര്‍ണ്ണമെന്റില്‍ നൂറിലേറെ സമ്മാനങ്ങളും നല്‍കുന്നുണ്ടെന്ന് ഭാരവാഹികളായ ഷരീഫ് വടക്കയില്‍, പി.കെ സല്‍മാന്‍, പി.കെ സാലിഹ്, ഫാസില്‍ കാലൊടി, പി.ടി ഉമറലി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.