തേഞ്ഞിപ്പലത്ത് പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

തേഞ്ഞിപ്പലം: പതിനാറുവയസുള്ള പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. തേഞ്ഞിപ്പലം ചെനക്കലങ്ങാടി ചാപ്പപ്പാറയില്‍ താമസിക്കുന്ന എടക്കണ്ടി വീട്ടില്‍  വിഘ്‌നേഷ് (23) എന്ന ഉണ്ണിയാണ് തേഞ്ഞിപ്പലം പൊലിസിന്റെ പിടിയിലായത്.

പീഡന വിവരം അറിഞ്ഞ കുട്ടിയുടെ രക്ഷിതാക്കള്‍ പൊലിസില്‍ അറിയിക്കുകയായിരുന്നു. പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്ന്വേഷണം നടത്തുന്നതിനിടെ  ചാപ്പ പാറയില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തേഞ്ഞിപ്പലം എസ്.ഐ സി.കെ നാസറിന്റെ നേതൃത്വത്തില്‍ അഡി.എസ്.ഐ സുബ്രമണ്യന്‍ സിവില്‍ പൊലിസ് ഓഫീസര്‍ സിന്ദുജ ,സജീവ്, വിജേഷ്, ബിജേഷ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജറാക്കിയ പ്രതിയെ  റിമാന്റ് ചെയ്തു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top