തേഞ്ഞിപ്പലം: ഏഴ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തേഞ്ഞിപ്പലം സ്വദേശിയെ പൊലിസ് അറസ്റ്റ് ചെയ്തു. തേഞ്ഞിപ്പലം ചെനക്കലങ്ങാടി സ്വദേശി വാളശ്ശേരി പറമ്പില്‍ ഷാജി (47) ആണ് അറസ്റ്റിലായത്. പോക്‌സോ കുറ്റുചുമത്തിയാണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ തേഞ്ഞിപ്പലം എസ്.ഐ ബിനു തോമസ് തിങ്കളാഴച് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ ഷാജിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




