തിരൂർ:തിരൂർ നഗരസഭാ മുൻ ചെയർമാനായിരുന്ന തെക്കുമുറി കല്ലിങ്ങൽ ബാവ (73) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്ന് ഞായർ പുലർച്ചെ 5 മണിയോടെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. മൂന്ന് തവണ തിരൂർ നഗരസഭാ കൗൺസിലറും ആരോഗ്യ- പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനുമായിരുന്നു.
തിരൂർ എസ് എസ് എം പോളിടെക്‌നിക് ഇലക്ട്രോണിക്സ് വിഭാഗം റിട്ടയഡ് അധ്യാപകൻ ആണ്.
തെക്കുമ്മുറി ജുമാമസ്ജിദിൽ ഖബറടക്കി.
ഭാര്യ: സൈനബ
മക്കൾ:സഹൽ ബാബു, ഷാജി (തെക്കുമുറി വനിതാ സഹകരണ സംഘം), ഷഹാസ് (സൗദി അറേബ്യ).
മരുമക്കൾ : ഡോ. ഷറീന, റഷ (പുറത്തുർ കെ എസ് ഇ ബി), ഫരീദ ഫബി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


