
നാദാപുരം: ബസ് സ്റ്റാന്‍ഡിനു പിന്‍വശത്തെ സൂപ്പര്‍മാര്‍ക്കറ്റ് കുത്തി ത്തുറന്ന് മോഷണം നടത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. തലശേരി കൊടുവള്ളി സ്വദേശി തറവാട് വീട്ടില്‍ നന്ദകിഷോറി(20)നെയാണ് നാദാപുരം എസ്‌ഐ എം നൗഷാദ് അറസ്റ്റ് ചെയ്തത്.
ജൂലൈ 21നാണ് സുപ്പര്‍മാര്‍ക്കറ്റിലെ ക്യാഷ് കൗണ്ടറില്‍നിന്ന് 50,000 രൂപയും ഒന്നരലക്ഷം രൂപയുടെ സാധനസാമഗ്രികളും മോഷ്ടിച്ചത്. ചൊവ്വാഴ്ച അറസ്റ്റിലായ വിസ്‌നേശ്വരനെ ചോദ്യം ചെയ്തതില്‍നിന്നാണ് നന്ദ കിഷോര്‍ പിടിയിലായത്. മോഷണത്തിന്റെ മൂന്നുദിവസം മുമ്പ് പ്രതികള്‍ മാഹിയില്‍ കണ്ടുമുട്ടിയിരുന്നു. തുടര്‍ന്നാണ് മോഷണം ആസൂത്രണം ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




