കോഴിക്കോട് 109 കണ്ടിജന്റ് ജീവനക്കാരെ നിയമിക്കുന്നു

കോഴിക്കോട്:ആരോഗ്യവകുപ്പിന് കീഴില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ദേശീയ പ്രാണിജന്യരോഗ നിയന്ത്രണ പരിപാടിയുടെയും ഭാഗമായി ജില്ലയിലെ നഗരസഭാ പ്രദേശങ്ങളില്‍ കൊതുക നശീകരണ പ്രവര്‍ത്തങ്ങള്‍ക്കായി ദിവസ വേതനാടിസ്ഥാനത്തില്‍ (30 ദിവസത്തേക്ക് മാത്രം) 109 കണ്ടിജന്റ് ജീവനക്കാരെ നിയമിക്കുന്നു.

യോഗ്യത: പത്താം ക്ലാസ് ജയം. വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു ഉറവിട നശീകരണം നടത്താന്‍ ശാരീരികശേഷി ഉള്ളവരായിരിക്കണം. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളില്‍ മുന്‍പരിചയം അഭികാമ്യം. വയസ് 50 ല്‍ താഴെ.

യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ഒരു ഫോട്ടോ എന്നിവ സഹിതം ആഗസ്റ്റ് ഒന്‍പതിന് രാവിലെ 9.30 ന് മലാപ്പറമ്പിലെ ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തില്‍ (H& FWTC) നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top