നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

കോഴിക്കോട്: കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ കടയില്‍നിന്ന് ആറര കിലോ ഹാന്‍സ്, കൂള്‍ എന്നിവ പിടികൂടി. ഈ ഉല്‍പ്പ ന്നങ്ങള്‍ വില്‍പ്പന നടത്തിയ കാസര്‍കോട് സ്വദേശി താജുദ്ദീനെതിരെ കോട്പ ആക്ട് പ്രകാരം കേസെടുത്തു.

ഹെല്‍ ത്ത് ഓഫീസര്‍ ഡോ. മുനവര്‍ റഹ്‌മാന്റെ നിര്‍ദേശപ്രകാരം സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷജി, ജെഎച്ച്‌ഐ സുമ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top