
ആലപ്പുഴ: നഗരത്തിലെ സ്‌കൂളിന് മുന്നില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കുനേരെ സഹപാഠി എയര്‍ഗണ്ണുപയോഗിച്ച് വെടിയുതിര്‍ത്തു. നഗരത്തിലെ സ്‌കൂളിന് മുന്നില്‍ ചൊവ്വ ഉച്ചയോടെയായിരുന്നു സംഭവം. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ ആലപ്പുഴ സൗത്ത് പൊലിസ് വെടിയേറ്റ വിദ്യാര്‍ഥിയുടെ മൊഴിയെടുത്തു.
ബോള്‍ രീതിയിലുള്ള ചെറിയ ബുള്ളറ്റ് ആയിരുന്നതിനാല്‍ വിദ്യാര്‍ഥിക്ക് പരിക്കില്ല. വെടിയുതിര്‍ത്ത വിദ്യാര്‍ഥിയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ എയര്‍ഗണ്ണും കത്തിയും കണ്ടെടുത്തു. മറ്റ് രണ്ടുവിദ്യാര്‍ഥികള്‍ക്കും സംഭവത്തില്‍ പങ്കുണ്ട്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പൊലീസ് ജൂവനൈല്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




