
തിരൂര്‍ : പാന്‍ബസാറിലെ പള്ളിയില്‍ നിന്ന് മോഷ്ടാവ് വിഴുങ്ങിയ സ്വര്‍ണാഭരണം ഒടുവില്‍ പുറത്തെത്തി. നിറമരുതൂര്‍ സ്വദേശിനി മലയില്‍ ദില്‍ഷാദ് ബീഗം (48) വിഴുങ്ങിയ കൈക്കുഞ്ഞിന്റെ അരഞ്ഞാണത്തിനായുള്ള പൊലിസിന്റെ കാത്തിരിപ്പാണ് ഇതോടെ അവസാനിച്ചത്.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് നിസ്‌കരിക്കാന്‍ കയറിയ കുടുംബത്തിലെ കൈക്കുഞ്ഞിന്റെ അരഞ്ഞാണം ഇവര്‍ മോഷ്ടിച്ചത്. കുഞ്ഞിനെ ഇവരുടെ സമീപത്തിരുത്തി ഉമ്മ നിസ്‌കാരം തുടങ്ങിയപ്പോള്‍ ആഭരണം മോഷ്ടിച്ച് വിഴുങ്ങുകയായിരുന്നു. പൊലീസ് പ്രതിയുടെ എക്‌സ്‌റേ എടുത്തതോടെ വയറില്‍ തൊണ്ടിമുതല്‍ സാന്നിധ്യം സ്ഥിരീകരിച്ചു. ഇവരെ തിരൂര്‍ ജില്ലാ ആശുപത്രിയിലും മഞ്ചേരി മെഡിക്കല്‍ കോളേജിലും കൊണ്ടുപോയെങ്കിലും അരഞ്ഞാണം പുറത്തെത്തിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ബുധനാഴ്ച വിസര്‍ജനത്തില്‍ അരഞ്ഞാണം ലഭിക്കുകയായിരുന്നു. പ്രതിയെ കസ്റ്റഡിക്കുശേഷം കോടതിയില്‍ ഹാജരാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




