വിവാഹവീട്ടില്‍ മോഷണം; 16 പവനും 8 ലക്ഷം രൂപയും നഷ്ടമായി, മോഷ്ടാവ് മണിക്കൂറുകളോളം വീടിനുള്ളില്‍?

കോട്ടക്കല്‍; കല്‍പ്പകഞ്ചേരി പാറമ്മലങ്ങാടിയില്‍ വിവാഹവീട്ടില്‍ മോഷണം. നഷ്ടമായത് 16 പവന്റെ സ്വര്‍ണാഭരണവും, എട്ടുലക്ഷം രൂപയും. പാറമ്മലങ്ങാടി മണ്ണ് തൊടുവില്‍ അബ്ദുല്‍ കരീമിന്റെ വീട്ടിലാണ് മോഷണം നടന്നത്.

ശനിയാഴ്ച വൈകുന്നേരം കരീമിന്റെ മകളുടെ വിവാഹസല്‍ക്കാരമായിരുന്നു. ഇരിങ്ങാവൂര്‍ മീശപ്പടി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സല്‍ക്കാരത്തിന് ശേഷം വീട്ടിലെത്തിയ കുടുംബം ഉറങ്ങാന്‍ കിടന്നു. ഈ സമയത്താണ് മോഷ്ടാവ് മോഷണം നടത്തിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന എട്ടുലക്ഷം രൂപ മോഷ്ടിച്ചു. കരീമിന്റെ ഭാര്യ സുഹ്‌റ ധരിച്ചിരുന്ന മാലപൊട്ടിക്കുന്നതിനിടെ ഇവര്‍ ഉണരുകയും മോഷണം തടയുവാന്‍ ശ്രമിച്ചു. ഇതിനിടെ സുഹ്‌റക്ക് കഴുത്തിന് പരിക്കേറ്റു. ഈ സമയത്ത് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.

സ്ഥലത്ത് വിരലടയാള വിദഗ്ധരും, ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തി. കല്‍പ്പകഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാവ് നേരത്തെ വീട്ടില്‍ കയറിപ്പറ്റിയതായി വീട്ടുകാര്‍ കരുതുന്നു. പുലര്‍ച്ചെയാണ് മോഷണം നടന്നത്.

Share news
error: Content is protected !!
Scroll to Top