നാളെ സംസ്ഥാനത്ത് കെഎസ്‌യുവിന്റെ വിദ്യഭ്യാസബന്ദ്

തിരുവനന്തപുരം; കേരളത്തില്‍ നാളെ സംസ്ഥാനവ്യാപകമായി വിദ്യഭ്യാസ ബന്ദ് ആചരിക്കാന്‍ ആഹ്വാനം ചെയ്ത് കെഎസ്‌യു. കെഎസ്‌യു സംസ്ഥാന കമ്മറ്റിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് കെഎസ്‌യു വിന്റെ സക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമാസക്തമായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായ നേതാക്കളെ ഉള്‍പ്പെടെ കോടതി റിമാന്റ് ചെയ്തിരുന്നു.

സര്‍വ്വകലാശാലകളെ കമ്യൂണിസ്റ്റ് വല്‍ക്കരിക്കുന്നു എന്ന് ആരോപിച്ചാണ് സക്രട്ടറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചില്‍ കല്ലേറുണ്ടായി. മുളവടികളില്‍ കൊടിയുമായെത്തിയ പ്രവര്‍ത്തകര്‍ ഇത് പോലീസിന് നേരെ വലിച്ചെറിഞ്ഞു. ഇതിനിടെ പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. പോലീസിനു നേരെ കല്ലേറുണ്ടായതോടെ കണ്ണീര്‍ വാതകവും പ്രയോഗിച്ചു. എന്നിട്ടും പ്രവര്‍ത്തകര്‍ പിരഞ്ഞുപോകാത്തതിനെ തുടര്‍ന്ന് അറസ്റ്റ ് ചെയ്ത നീക്കുകയായിരുന്നു.

പ്രതിപക്ഷനേതാവ് വിഡി സതീശന്‍ മാര്‍ച്ച ഉദ്ഘാടനം ചെയ്ത് മടങ്ങിയ ശേഷമാണ് പോലീസുമായി സംഘര്‍ഷം ആരംഭിച്ചത്.

Share news
error: Content is protected !!
Scroll to Top