പരപ്പനങ്ങാടി : നെടുവ സൗത്ത് എ.എം.എല്‍.പി സ്‌കൂളില്‍ വിപുലമായ പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. കൈയ്യില്‍ റോസാപ്പൂവും തലയില്‍ തൊപ്പിയുമണിഞ്ഞ് നെഹ്റുവിന്റെ വേഷം ധരിച്ചെത്തിയ കുരുന്നുകള്‍ കൗതുകകാഴ്ചയായി.
കുട്ടികളുടെ കലാപരിപാടികളെ തുടര്‍ന്ന് മധുരപലഹാര വിതരണം നടത്തി.
പ്രധാനാധ്യാപിക കെ.പി സുനു, പി.ടി.എ പ്രസിഡന്റ് ഒ.ടി മുജീബ് റഹ്മാന്‍, മാനേജര്‍ പി. കുഞ്ഞമ്മദു എന്നിവര്‍ കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. പരപ്പനങ്ങാടി ഉപജില്ലാ കലോത്സവത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും പ്രസ്തുത ചടങ്ങില്‍ നടന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




