
പയ്യോളി : തിക്കോടി പാലൂരിൽ അടച്ചിട്ട വിട്ടിൽ മോഷണം. സ്വർണാഭരണങ്ങളും വാച്ചുകളും നഷ്‌ടപ്പെട്ടു. തിക്കോടി പാലൂർ കിഴക്കെ കാരിയത്ത് ബുഷ്റയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട് പൂട്ടി ഞായർ വൈകിട്ട് ബന്ധുവീട്ടിൽ പോയതായിരുന്നു വീട്ടുകാർ.
തിങ്കൾ രാവിലെയോടെയാണ് സംഭവം അയൽവാസികളുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് ബുഷ്റയെ വിവരം അറിയിച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഒരു മാലയും ബ്രേസ് ലെറ്റും ഉൾപ്പെടെ മൂന്ന് പവന്റെ ആഭരണങ്ങളും രണ്ട് വാച്ചുകളും കവർന്നതായി കണ്ടെത്തിയത്.
മുൻവാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്‌ടാവ് അകത്തുകടന്നത്. അലമാരകളിൽ നിന്ന് വസ്ത്രങ്ങളും മറ്റും വാരിയിട്ടിരുന്നു. ഞായറാഴ്ച വൈകിട്ട് 5നും തിങ്കൾ പകൽ 11നും ഇടയിലാണ് മോഷണമെന്ന് കരുതുന്നു. ബുഷ്റയുടെ പരാതിയെ തുടർന്ന് പയ്യോളി പൊലീസ് അന്വേഷണമാരംഭിച്ചു. വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. വീട്ടിലെ കാമറയിൽ നിന്ന് ദൃശ്യങ്ങൾ ശേഖരിക്കുകയാണ് പൊലീസ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



