തൃപ്പുണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് വന്‍ കവര്‍ച്ച;50 പവന്‍ കവര്‍ന്നു

കൊച്ചി: തൃപ്പുണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് വന്‍ കവര്‍ച്ച. 50 പവനും 20,000 രൂപയും കവര്‍ന്നു. തൃപ്പുണിത്തുറ ഹില്‍പ്പാലസിന് സമീപത്തുള്ള ഏരൂര്‍ സൗത്തില്‍ നന്നപ്പിള്ളില്‍ നന്ദകുമാറിന്റെ

കൊച്ചി: തൃപ്പുണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് വന്‍ കവര്‍ച്ച. 50 പവനും 20,000 രൂപയും കവര്‍ന്നു. തൃപ്പുണിത്തുറ ഹില്‍പ്പാലസിന് സമീപത്തുള്ള ഏരൂര്‍ സൗത്തില്‍ നന്നപ്പിള്ളില്‍ നന്ദകുമാറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

മോഷ്ടാക്കള്‍ നന്ദകുമാറിനെ കമ്പികൊണ്ട് തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം വീട്ടിലെ മറ്റ് അംഗങ്ങളെ കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണാഭരങ്ങള്‍ കവര്‍ച്ച നടത്തിയത്. ഗുരുതരപരിക്കുകളോടെ നന്ദകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

മോഷണത്തിന് പിന്നില്‍ അന്യസംസ്ഥാനതൊഴിലാളികളുടെ വലിയ സംഘമാണെന്നാണ് പ്രാഥമിക വിവരം. സ്വര്‍ണത്തിന് പുറമെ വീട്ടിലുണ്ടായിരുന്ന പണവും ക്രെഡിറ്റ് കാര്‍ഡുകളും സംഘം കവര്‍ന്നു.

മോഷ്ടാക്കള്‍ ജനല്‍ ചില്ല് തകര്‍ത്താണ് അകത്ത് പ്രവേശിച്ചത്. ഇന്നലെ കൊച്ചിയിലും സമാനമായ രീതിയില്‍ കവര്‍ച്ച നടന്നിരുന്നു.