രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷപദമേറ്റു

ദില്ലി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷപദമേറ്റെടുത്തു. ഇന്ന് രാവിലെ 11 ന് ഡല്‍ഹി അക്ബര്‍ റോഡിലെ എ ഐ സി സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുഖ്യ വരാണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്‍ അധികാര രേഖ രാഹുലിന് കൈമാറി. ഇതോടെ രാഹുല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനായി.

കോണ്‍ഗ്രസിന്റെ പതിനേഴാം പ്രസിഡന്റായാണ് നാല്‍പ്പത്തിയേഴുകാരനായ രാഗുല്‍ സ്ഥാനമേറ്റത്.

സ്ഥാനമൊഴിയുന്ന സോണിയഗാന്ധിയുടെയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെയും സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടന്നത്.

രാഹുല്‍ ഗാന്ധി അധ്യക്ഷ പദവിയിലെത്തിയതോടെ പത്തൊമ്പത് വര്‍ഷം നീണ്ട സോണിയ യുഗത്തിനാണ് സമാപനമായത്.

Share news
error: Content is protected !!
Scroll to Top