കുവൈത്തില്‍ മോഷ്ടാക്കളായ ഏഴംഗ വിദേശ സംഘം പിടിയില്‍

കുവൈത്ത് സിറ്റി: രാജ്യത്ത് വിവിധ മോഷണങ്ങള്‍ നടത്തിവരികയായിരുന്ന സംഘം പിടിയിലായി. അഹമ്മദി പ്രവിശ്യയില്‍ പട്രോളിങ് നടത്തുന്നതിനിടയിലാണ് പ്രതികള്‍ പോലീസ് പിടിയിലായത്. ഏഷ്യക്കാരായ ഏഴുപേര്‍ ഉള്‍പ്പെട്ട സംഘമാണ് പിടിയിലായിരിക്കുന്നത്.

പോലീസ് നടത്തിയ പരിശോധനയില്‍ പ്രതികളില്‍ നിന്ന് 1602 ദിനാര്‍, 31 മൊബൈല്‍ ഫോണുകള്‍, നിരവധി ഇലക്ട്രോണിക് ഉപകരണങ്ങള്‍, ലഹരി മരുന്ന്, ചെമ്പ് കമ്പികള്‍ എന്നിവ പിടിച്ചെടുത്തു.

സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിടിയിലായവര്‍ക്ക് മറ്റ് ലഹരി മാഫിയക്കാരുമായി ബന്ധമുണ്ടോ എന്നകാര്യവും പോലീസ് പരിശോധിച്ചുവരികയാണ്. പ്രതികളെ പോലീസ് ചോദ്യം ചെയ്യല്‍ തുടുകയാണ്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top