മദ്യക്കടയുടെ ചുവര്‍ തുരന്ന് മോഷണം; മദ്യം അകത്താക്കി അബോധാവസ്ഥയിലായ മോഷ്ടാക്കള്‍ പൊലീസ് പിടിയില്‍

ചെന്നൈ: മദ്യക്കടയില്‍ കവര്‍ച്ചയ്ക്ക് കയറി അവിടുണ്ടൈയിരുന്ന മദ്യം അകത്താക്കി അബോധാവസ്ഥയിലായ കള്ളന്‍ പൊലീസ് പിടിയില്‍. തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയിലെ കരവട്ടിയിലെ സര്‍ക്കാര്‍ മദ്യക്കടയിലാണ് മോഷണത്തിന് കയറിയ കള്ളന്‍മാര്‍ മദ്യപിച്ച് ലക്കുകെട്ട് പിടിയിലായത്.

മദ്യക്കടയുടെ ചുമര്‍ തുരന്നാണ് ഇവര്‍ അകത്തുകയറിയത്. രാത്രി പട്രോളിംഗ് നടത്തുന്ന പൊലീസ് സംഘം കടയ്ക്ക് മുന്നില്‍ എത്തിയപ്പോള്‍ മദ്യക്കുപ്പികള്‍ വീഴുന്ന അസ്വാഭാവിക ശബ്ദത്തില്‍ സംശയം തോന്നിയ പൊലീസുകാര്‍ പരിസരം പരിശോധിച്ചു. സിസിടിവി കേബിള്‍ മുറിച്ചിട്ടതായി കണ്ടെത്തി.

ഉള്ളില്‍ കയറിയ പൊലീസ് മദ്യപിച്ച് ബോധം പോയ രണ്ട് കള്ളന്‍മാരെയും കയ്യോടെ പിടികൂടി. ചെന്നൈ പള്ളിക്കരണി സ്വദേശി സതീഷ്, വിഴുപ്പുറം സ്വദേശി മുനിയന്‍ എന്നിവരാണ് കവര്‍ച്ച നടത്തിയത്.

Share news
error: Content is protected !!
Scroll to Top