കൊടിഞ്ഞിയില്‍ വീടിന്റെ പൂട്ട് തകര്‍ത്ത് മോഷണം

കൊടിഞ്ഞി കുറൂലില്‍ വീടിന്റെ പൂട്ട് തകര്‍ത്ത് മോഷണം. ഒ പി സൈതലവിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് പുലര്‍ച്ചെ 3 മണിക്കാണ് സംഭവം. വീടിന്റെ പിറകിലെ ഗ്രില്‍സിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തു കടന്നത്.

മുറിയില്‍ ഉറങ്ങികിടക്കുകയായിരുന്ന മകള്‍ ഫൗസിയയുടെ രണ്ടര പവന്റെ ഒരു പാദസരം കവര്‍ന്നു. ഇതിനിടെ യുവതി ഉണര്‍ന്നു ബഹളം വെച്ചപ്പോള്‍ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. സി സി ടി വി കാമറ മുകളിലേക്ക് തിരിച്ചു വെച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ അവ്യക്തമാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top