സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ബൈക്ക് നല്‍കി; പിതാവിനെതിരെ കേസെടുത്തു

മേലാറ്റൂര്‍: പ്രായപൂര്‍ത്തിയാവാത്ത മകന് ബൈക്ക് ഓടിക്കാന്‍ നല്‍കിയതിന് പിതാവിനെതിരെ മേലാറ്റൂര്‍ പൊലീസ് കേസെടുത്തു. പട്ടിക്കാട് സ്വദേശിക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

മണ്ണാര്‍മല മില്ലുംപടിക്കു സമീപം വാഹന പരിശോധനക്കിടെയാണ് ബൈക്കില്‍ വരികയായിരുന്ന 15 വയസ്സുകാരനെ പൊലീസ് പിടികൂടിയത്. രേഖകള്‍ പരിശോധിച്ചപ്പോള്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടതിനെത്തുടര്‍ന്ന് പിതാവിനെ വിളിച്ചുവരുത്തി കേസെടുക്കുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top