തിരുവാഭരണം മോഷ്ടിച്ച പൂജാരി പിടിയില്‍

തിരൂര്‍: തിരുന്നാവായ മങ്കുഴിക്കാവ് ദേവി ക്ഷേത്രത്തില്‍നിന്നും അഞ്ചു പവനോളംവരുന്ന തിരുവാഭരണം മോഷ്ടിച്ച പൂജാരി അറസ്റ്റില്‍. ക്ഷേത്രത്തിലെ മുന്‍ ജീവനക്കാരനും പാലക്കാട് നെന്മാറ സ്വദേശിയുമായ മന ക്കല്‍ ധനേഷി (32)നെയാണ് തിരൂര്‍ ഇന്‍സ്‌പെക്ടര്‍ എം കെ രമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്.

കഴിഞ്ഞവര്‍ഷം ജോലിക്കുവന്ന ഇയാള്‍ അഞ്ചു പവനോളം വരുന്ന ആഭരണം കൈക്കലാക്കി അതേ മാതൃകയില്‍ മുക്കുപണ്ടം തയ്യാറാക്കി തിരികെ വയ്ക്കുകയായിരുന്നു. ക്ഷേത്രത്തിലെ പ്രതിഷ്ഠാ ആഘോഷവുമായി ബന്ധപ്പെട്ട് തിരുവാഭരണം പരിശോധന നടത്തിയപ്പോഴാണ് ക്ഷേത്ര ഭാര വാഹികള്‍ വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.

എസ്‌ഐമാരായ ഷിജോ സി തങ്കച്ചന്‍, പ്രതീഷ് കുമാര്‍, സിപിഒമാരായ അരുണ്‍, സതീഷ് കുമാര്‍ എന്നിവരും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top