ലഹരിക്കടത്ത് ; 2 പേര്‍ പിടിയില്‍

കൊണ്ടോട്ടി: കൊണ്ടോട്ടി കേന്ദ്രീകരിച്ച് ലഹരിവസ്തുക്കള്‍ വില്‍ക്കുന്ന അന്തര്‍ സംസ്ഥാന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. കൊണ്ടോട്ടി പുളിക്കല്‍ വലിയപറമ്പ് പുളക്കാതടത്തില്‍ നൗഫല്‍ (കുറാച്ചി നൗഫല്‍, 34), കോഴിക്കോട് ഫാറുഖ് കുളങ്ങരപ്പാടം സ്വദേശി തയ്യില്‍ മുഹാബിദ് (39) എന്നിവരാണ് പിടി യിലായത്.

നൗഫലിന്റെ വീട്ടില്‍നിന്നാണ് ഇരുവരും പിടിയിലായത്. ഇവിടെനിന്ന് 90 ഗ്രാം എംഡി എംഎയും 600 ഗ്രാം കഞ്ചാവും ഓണ്‍ലൈന്‍വഴി വാങ്ങിയ ലഹ രിവസ്തുക്കള്‍ ഉപയോഗിക്കുന്ന ഗ്ലാസ് ഫണലുകളും പണവും കണ്ടെടുത്തു. പിടിച്ചെടുത്ത ലഹരിവസ്തുക്കള്‍ക്ക് നാലുലക്ഷം രൂപയോളം വിലവരും. വി ദ്യാര്‍ഥികള്‍ക്കും മറ്റും ഇവര്‍ ലഹരി വില്‍ക്കുന്നുണ്ടെന്ന വിവരത്തില്‍ പൊലീസ് ആഴ്ചകളായി നിരീക്ഷിച്ചുവരികയായിരുന്നു. നൗഫലിനെതിരെ ലഹരിക്കടത്തിന് നാല് കേസുണ്ട്.

മുഹാബിദിന്റെ സഹോദരനെ രണ്ട് മാസംമുമ്പ് എംഡിഎംഎ യുമായി പിടികൂടിയിരുന്നു. ഇയാള്‍ ജയിലിലാണ്. കൊണ്ടോട്ടി ഡിവൈഎസ്പി സിദ്ദി ഖ്, എസ്‌ഐ സൂരജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top