ബസില്‍ വിദ്യാര്‍ഥിനിയെ ഉപദ്രവിച്ച യാത്രികന്‍ അറസ്റ്റില്‍

ഫറോക്ക്: മെഡിക്കല്‍ കോളേജില്‍ ചികിത്സക്ക് പോകുകയായിരുന്ന ബിഎഡ് വിദ്യാര്‍ഥിനിയെ ബസില്‍ ശാരീരികമായി ഉപദ്രവിച്ച യാത്രക്കാരന്‍ പിടിയില്‍. മലപ്പുറം ജില്ലയിലെ പുത്തനത്താണി കുറുമ്പത്തൂര്‍ കോല്‍പറമ്പില്‍ ഹൗസില്‍ അബ്ദുല്‍ മജീദ് (52) ആണ് അറസ്റ്റിലായത്.

യൂണിവേഴ്‌സിറ്റി ഭാഗത്തുനിന്നാണ് തൃശൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസില്‍ വിദ്യാര്‍ഥിനി കയറിയത്. അസുഖത്തിന്റെ അവശതയില്‍ ഉറങ്ങിയപ്പോള്‍ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. ഉടന്‍ പെണ്‍കുട്ടി കൈപിടിച്ച് ബഹളം വച്ചു.

ബസ് രാമനാട്ടുകര സ്റ്റാന്‍ഡില്‍ എത്തിയ ഉടന്‍ ഇറങ്ങി ഓടിയ മജീദിനെ നാട്ടുകാര്‍ പിടികൂടി പൊലീസ് എയ്ഡ് പോസ്റ്റില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഫറോക്ക് പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. ഇയാള്‍ ബസില്‍ മറ്റൊരു അധ്യാപികയെ ആദ്യം ഉപദ്രവിച്ചതായും മൊഴി നല്‍കിയിട്ടുണ്ട്. ഇന്ന്‌ കോടതിയില്‍ ഹാജരാക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top