ലോട്ടറി ടിക്കറ്റില്‍ തീയതി തിരുത്തി പണം തട്ടിയതായി പരാതി

താനൂര്‍ : കേരള സര്‍ക്കാരിന്റെ ലോട്ടറി ടിക്കറ്റില്‍ തീയതി തിരുത്തി പണം തട്ടിയതായി പരാതി. ലോട്ടറി വില്‍പ്പനക്കാരനായ താനൂര്‍ മൂലക്കല്‍ വടക്കുംപാട്ട് ദാസനാണ് 5000 രൂപയുടെ തട്ടിപ്പിനിരയായത്.

ശോഭപറമ്പ് ക്ഷേത്രപരിസരത്ത് ലോട്ടറി വില്‍പ്പന നടത്തുന്ന ദാസന്റെ പക്കല്‍ ഒരാള്‍ നിര്‍മല്‍ ടിക്കറ്റ് നല്‍കി. നോക്കിയപ്പോള്‍ 5000 രൂപ സമ്മാനമുണ്ടെന്ന് കണ്ടു. കൈയില്‍ പണം ഇല്ലെന്ന് പറഞ്ഞപ്പോള്‍ കുറച്ച് ടിക്കറ്റ് എടുക്കാം, ബാക്കി പണം തന്നാല്‍ മതിയെന്നായിരുന്നു തട്ടിപ്പുവീരന്‍ പറഞ്ഞതെന്ന് ദാസന്‍ പറഞ്ഞു.

41 ടിക്കറ്റെടുത്തതിന്റെ ഭാഗമായി 1640 രൂപ കഴിച്ച് 3360 നല്‍കുകയും ചെയ്തു. കൈയില്‍ പണം തികയാത്തതിനാല്‍ സമീപത്തെ ചായക്കടയില്‍നിന്ന്
2000 രൂപ കടം വാങ്ങിയാണ് നല്‍കിയത്. ടിക്കറ്റുമായി സ്ഥിരമായി ടിക്കറ്റെടുക്കുന്ന കടയില്‍ എത്തിയപ്പോഴാണ് ടിക്കറ്റില്‍ തീയതി മായ്ച്ചതായി കണ്ടെത്തിയത്. ദാസന്‍ താനൂര്‍ പൊലീസില്‍ പരാതി നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top