വിരുദനനഗറില്‍ പടക്കശാലയില്‍ പൊട്ടിത്തെറി;മൂന്ന് പേര്‍ മരിച്ചു

Lavc57.107.100

വിരുദുനഗര്‍: തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ പടക്കശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കുള്ളതായും വിവരമുണ്ട്. ഇന്ന് രാവിലെയാണ് പൊട്ടിത്തെറിയുണ്ടായത്. അപകട കാരണം വ്യക്തമല്ല.

അപകടം നടന്നയുടന്‍തന്നെ രക്ഷാപ്രവര്‍ത്തനവുമായി സമീപവാസികളും മറ്റും രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

ഈ വര്‍ഷം ഫെബ്രുവരിയില്‍, വിരുദുനഗറിലെ വെമ്പക്കോട്ടയ് മേഖലയിലും പടക്കശാലയില്‍ സ്‌ഫോടനം നടന്നിരുന്നു. അന്ന് ഒമ്പത് പേരാണ് മരിച്ചത്. അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സമാനമായി, ജനുവരിയിലും ജില്ലയിലെ ഒരുപടക്കശാലയില്‍ നടന്ന സ്ഫോടനത്തില്‍ രണ്ട് പേരാണ് മരിച്ചത്.

 

 

Share news
error: Content is protected !!
Scroll to Top