പരപ്പനങ്ങാടി പരപ്പനങ്ങാടി പയനിങ്ങല്‍ എസി കോപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്എഫ്ഇ ശാഖയില്‍ മോഷണശ്രമം. പരപ്പനങ്ങാടി പോലീസ് എത്തി അന്വേഷണം തുടങ്ങി.
അവധി ദിവസമായ ഇന്ന് രാവിലെ കെഎസ്എഫ്ഇ ശാഖയുടെ ഷട്ടറുകള്‍ തുറന്നിട്ടനിലയില്‍ കണ്ടതിനെ തുടര്‍ന്ന സമീപത്തെ കടയുടമ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.
ഓഫീസിന്റെ പൂട്ടുപൊളിച്ച് ഗ്രില്‍ തുറന്നിട്ട നിലയിലാണ് കണ്ടത്. പ്രാഥമിക പരിശോധനയില്‍ എന്തെങ്കിലും നഷ്ടപ്പെട്ടതായി കണ്ടെത്താനിയിട്ടില്ല. കെട്ടിടത്തിലുള്ള സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെട പരിശോധനക്കൊരുങ്ങുകയാണ് പോലീസ്.
പരപ്പനങ്ങാടി സബ് ഇന്‍സ്‌പെക്ടര്‍ അരുണ്‍. ആര്‍.യു, സിപിഒ ഷൈലേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



