
നാദാപുരം: നാദാപുരത്ത് സൂപ്പര്‍ മാര്‍ക്കറ്റില്‍ മോഷണം. ബസ് സ്റ്റാന്‍ഡിന് പിന്നിലെ റൂബിയാന്‍ സുപ്പര്‍ മാര്‍ക്കറ്റിലെ ക്യാഷ് കൗണ്ടറില്‍ സൂക്ഷിച്ച 50,000 രൂപയും ക്രോക്കറി, സ്‌റ്റേഷനറി സാമഗ്രികളുമാണ് കവര്‍ന്നത്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ ടൗണില്‍ പട്രോളിങ് നടത്തുകയായിരുന്ന എസ്‌ഐ എന്‍ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കടയ്ക്കകത്ത് വെളിച്ചം കണ്ട് വന്നു നോക്കിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പൊലീസ് ജീപ്പ് കണ്ടതോടെ മോഷ്ടാക്കള്‍ കടയില്‍നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു. സൂപ്പര്‍ മാര്‍ക്കറ്റിന്റെ പിന്‍ഭാഗത്തെ വാതിലിന്റെ ഗ്ലാസ് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. ഹെല്‍മെറ്റ് ധരിച്ച രണ്ടുപേര്‍ കടയ്ക്കുള്ളില്‍ ക്യാഷ് കൗണ്ടറുകള്‍ പരിശോധിക്കുന്നത് കടയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
കട ഉടമയുടെ പരാതിയില്‍ നാദാപുരം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ടൗണിലെ കടകളിലെയും മറ്റും സിസിടിവി കാമറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ പൊലീസ് പരിശോധനക്കെടുത്തിട്ടുണ്ട്. വിരലടയാള വിദഗ്ധന്‍ എ കെ ജിജിഷ് പ്രസാദും സംഘവും പരിശോധന നടത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




