പൊന്നാനി:അനധികൃതമായി വീട്ടില്‍ സൂക്ഷിച്ചിരുന്ന 25 ലിറ്ററോളം വിദേശ മദ്യവുമായി ഒരാള്‍ പൊന്നാനി പോലീസിന്റെപിടിയിലായി. ഈഴുവതുരുത്തി വള്ളിക്കാട്ട് വളപ്പില്‍ വീട്ടില്‍ രാമദാസനെയാണ് പിടിയിലായത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് അമിത അളവില്‍ വിദേശ മദ്യം സൂക്ഷിച്ചത് കണ്ടെത്തിയത്. മദ്യം ചില്ലറ വില്‍പ്പന നടത്തുകയും, വാഹനത്തില്‍ കൊണ്ടുനടന്ന് വില്‍പ്പന നടത്തുന്നതുമായിരുന്നു ഇയാളുടെ രീതി. ചെയ്യുകയും മറ്റും ആയിരുന്നു ഇയാളുടെ രീതി.
പൊന്നാനി സി ഐ ഫര്‍ഷാദിന്റെ നിര്‍ദ്ദേശപ്രകാരം പൊന്നാനി എസ് ഐ അരുണ്‍, പോലീസുകാരായ അരുണ്‍ ദേവ്, അഭിലാഷ്, പ്രശോഭ്, സൗമ്യ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.




