വെള്ളിയാഴച ജുമാ സമയത്ത്‌ കടകളില്‍ മോഷണം നടത്തുന്ന യുവാവ്‌ പിടിയില്‍

ubaid thenhipalamതേഞ്ഞിപ്പലം: ജുമാ നിസ്‌ക്കാരത്തിന്‌ കടയിലുള്ളവര്‍ പള്ളിയില്‍ പോയസമയത്ത്‌ കടകളുടെ ഷട്ടര്‍ ഉയര്‍ത്തി മേശയില്‍ നിന്ന്‌ പണം മോഷ്ടിച്ച യുവാവ്‌ അറസ്റ്റില്‍. എ ആര്‍ നഗര്‍ യാറത്തുംപടി പാലമഠത്തില്‍ പുതുപറമ്പ്‌ ഉബൈദിനെയാണ്‌ തേഞ്ഞിപ്പലം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക്‌ കരുവന്‍കല്ലിലെ പള്ളിയാളില്‍ മൂഹമ്മദിന്റെ ബേക്കറിയില്‍ നിന്ന്‌ 7000 രൂപയും തൊട്ടടുത്ത ചക്കിപ്പറമ്പന്‍ കുഞ്ഞിമുഹമ്മദിന്റെ ഫര്‍ണിച്ചര്‍ കടയില്‍ നിന്ന്‌ 2000 രൂപയും ഇയാള്‍ മോഷിടിച്ചു. ഫര്‍ണിച്ചര്‍ ഷോപ്പിലെ സിസിടിവിയില്‍ പതിഞ്ഞ ചിത്രമാണ്‌ പ്രതിയെ പിടിയിലാക്കാന്‍ സഹായിച്ചത്‌. ശനിയാഴ്‌ച പുകയൂര്‍ അങ്ങാടിയില്‍ വെച്ചാണ്‌ ഇയാളെ പിടികൂടിയത്‌.

കോഴിക്കോട്‌-വേങ്ങര റൂട്ടില്‍ ബസ്‌ ക്ലീനര്‍കൂടിയായ ഉബൈദിനെതിരെ വാഹനത്തില്‍ നിന്ന്‌ ബാറ്ററി മോഷ്ടിച്ച കേസ്‌ നിവിലുണ്ട്‌.

Share news
error: Content is protected !!
Scroll to Top