സംസ്ഥാനത്ത് മറ്റന്നാള്‍ മുതല്‍ തീയറ്ററുകള്‍ തുറക്കും ; ആദ്യ ചിത്രം മാസ്റ്റര്‍

തിരുവനന്തപുരം : പത്ത് മാസത്തെ ഇടവേളക്കുശേഷം സംസ്ഥാനത്തെ തീയറ്ററുകളില്‍ മറ്റന്നാള്‍ മുതല്‍ പ്രദര്‍ശനം തുടങ്ങും. വിജയ് ചിത്രം മാസ്റ്റര്‍ ആണ് ആദ്യം തിയറ്ററുകളിലെത്തുക.തിയേറ്റര്‍ തുറക്കാന്‍ അനുമതി നല്‍കിയത് മുതല്‍ ശുചീകരണം ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. അണുനശീ കരണത്തിനും 50% സീറ്റുകളില്‍ പ്രവേശനത്തിനും സജ്ജീകരണം ആയി. രാവിലെ 9 മുതല്‍ രാത്രി 9 വരെ എന്ന നിയന്ത്രണം ഉള്ളതിനാല്‍ പരമാവധി മൂന്ന് ഷോകളാവും ഉണ്ടാവുക.11 മലയാള സിനിമകള്‍ റിലീസിന് തയ്യാറാണ്.

തിയറ്ററുകള്‍ പൂട്ടിക്കിടന്ന കാലത്തെ വിനോദ നികുതി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. തിയറ്ററുകള്‍ അടഞ്ഞ് കിടന്ന 10 മാസത്തെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് 50 ശതമാനമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

അതേസമയം നികുതി ഒഴിവാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ മുഖ്യ മന്ത്രി പിണറായി വിജയന് സിനിമാ ലോകം നന്ദി അറിയിച്ചു.മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്,കുഞ്ചാക്കോ ബോബന്‍,നിവിന്‍ പോളി, ടോവിനോ തോമസ്,മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍,ഉണ്ണി മുകുന്ദന്‍, ആസിഫ് അലി, സംവിധായകരായ രഞ്ജിത്ത്, ബി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •