
പരപ്പനങ്ങാടി: പരപ്പനങ്ങാടി റെയില്‍വെ പ്ലാറ്റ്‌ഫോറത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞില്ല. മുപ്പത് വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം ഈ മാസം ഏഴാം തിയ്യതി രാവിലെ റെയില്‍വേ പ്ലാറ്റ്‌ഫോറത്തില്‍ ചാരുബെഞ്ചിന് താഴെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഏഴു ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളേജ്ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളാരും എത്താത്തതിനെ തുടര്‍ന്ന് കോഴിക്കോട് പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




