തിരൂരങ്ങാടി: തെരുവുനായക്കളുടെ ശല്യം മൂലം പൊറുതിമുട്ടി ജനം. തിരൂരങ്ങാടി ചെറുമുക്ക് ജീലാനി നഗറില്‍ തെരുവ് നായയുടെ അക്രമത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ യുവതിക്ക് വീണു പരിക്കേറ്റു.
ഇന്ന് രാവിലെയാണ് സംഭവം കുട്ടിയെ മദ്രസയില്‍ കൊണ്ടാക്കിയ ശേഷം തിരിച്ചുവരുമ്പോഴാണ് സംഭവം. തെക്കുംഞ്ചേരി ജാഫറിന്റെ ഭാര്യ ശബ്‌ന (22 ) ആണ് പരിക്കേറ്റത്.
അഞ്ചോളം തെരുവ് നായ്ക്കള്‍ പിന്നാലെ ഓടിയപ്പോള്‍ രക്ഷപ്പെടാന്‍ മതില്‍ എടുത്ത് ചാടുകയായിരുന്നത്രേ. ഇതിനിടയില്‍ വീണ് കൈക്ക് പരിക്കേല്‍ക്കുകയായിരുന്നു. യുവതി വെന്നിയൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




