വള്ളിക്കുന്ന്: വള്ളിക്കുന്ന് റെയില്‍വേസ്റ്റഷന് സമീപം ട്രെയിന്‍തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. അരിയല്ലൂര്‍ കരുമരക്കാട് സ്വദേശി അസീസ് എന്ന ഷാഹുല്‍ ഹമീദ്(37)ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത്.
സംഭവസ്ഥലത്തെത്തിയ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ ട്രെയിന്‍തട്ടി മരിച്ചയാളെ ഇന്ന് ബന്ധുക്കള്‍ എത്തിയാണ് തിരിച്ചറിഞ്ഞത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



