പരപ്പനങ്ങാടി: മയക്കുമരുന്നുമായി യുവാവ് പിടിയിലായി. തിരൂരങ്ങാടി പെരുവള്ളൂര്‍ സ്വദേശി ആലക്കോടന്‍ വീട്ടില്‍ വിനോദ്(33) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 5.975 ഗ്രാം മെതാംഫിറ്റാമിന്‍ പിടിച്ചെടുത്തു.
എന്‍ഡിപിഎസ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായ് നടത്തിയ പരിശോധനയില്‍ പറമ്പില്‍ പീടികയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. നിരോധിത മാരക മയക്കുമരുന്ന് കൈവശം വച്ച കുറ്റത്തിന് ഇയാള്‍ക്കെതിരെ പരപ്പനങ്ങാടി എക്‌സ്സൈസ് റേഞ്ച് ഓഫീസില്‍ NDPS act 1985 u/s 22(b) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
പരപ്പനങ്ങാടി എക്‌സ്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സാബു ആര്‍ ചന്ദ്രയുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി എക്‌സ്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവെന്റീവ് ഓഫീസര്‍ ജ്യോതിഷ്ചന്ദ് , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍, ദിദിന്‍, ജയകൃഷ്ണന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.




