
സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്കെത്തിയ യുവാവ് വയനാട് ബാണാസുര അണക്കെട്ട് റിസർവോയറിൽ മുങ്ങി മരിച്ചു. കൊടുവള്ളി സ്വദേശി റഷീദ് ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് എത്തി ഇന്നലെ ഉച്ചയ്ക്ക് റിസർവോയറിൽ കുളിക്കുന്നതിനിടെ ആണ് അപകടം സംഭവിച്ചത്.
ബാണാസുര സാഗർ അണക്കെട്ടിലെ റിസർവോയറിൽ കുളിക്കുന്നതിനിടയിൽ ചെളിയിൽ പെട്ടു വെള്ളത്തിൽ താണു പോകുകയായിരുന്നു. യുവാവിനെ കാണാനില്ലെന്ന വിവരം സുഹൃത്തുക്കൾ നാട്ടുകാരെ അറിയിച്ചു.
അഗ്നി ശമന സേനയും നാട്ടുകാരും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.




