
ന്യൂഡൽഹി : ചൈന അതിർത്തിക്ക് സമീപം അരുണാചൽ പ്രദേശിൽ കാണാതായ പതിനേഴുകാരൻ മിറം ടരോണിനെ കണ്ടെത്തിയതായി ചൈനീസ് സൈന്യം (പിഎ ൽഎ). ചൈനീസ് സേന ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തിയതായി ഇന്ത്യൻ സേന അറിയിച്ചു. ടരോണിനെ ഇന്ത്യയിലെക്ക് എത്തിക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണെന്ന് പ്രതിരോധ വകുപ്പ് പിആർഒ ലഫ്. കേണൽ ഹർഷവർദ്ധൻ പാണ്ഡെ പ്രസ്താവനയിൽ അറിയിച്ചു.
സിയുങയ്ക്ക് കീഴിലുള്ള ലുങ്താ ജോർ പ്രദേശത്തുനിന്ന് ചൊവ്വാഴ്ചയാണ് മിറം ടരോണിനെ കാണാതായ റിപ്പോർട്ടുകൾ പുറത്തുവന്നത് . പിന്നാലെ ടാരോണിനെ പിഎൽഎ തട്ടി ക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് അരുണാചൽ ബി ജെപി എംപി താപിർ ഗാവോ രംഗത്തെത്തി.
ഇന്ത്യൻ സൈന്യം ഹോസ്റ്റൈൻ സംവിധാനത്തിലൂടെ പിഎൽ എയുമായി ബന്ധപ്പെട്ടു. ഔഷധസസ്യങ്ങൾ ശേഖരിക്കാൻ പോയ കുട്ടി വഴിതെറ്റിയെന്ന വിവരം കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പതിനേഴുകാരനെ കണ്ടെത്തിയതായി സ്ഥിരീകരിച്ചത്.




