ജെ എൻ യു ക്യാമ്പസിലെ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; ഒരാൾ പിടിയിൽ

ഡൽഹി ജെ എൻ യു ക്യാംപസിനുള്ളിൽ ഗവേഷക വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ഡൽഹി മുനീർകയിൽ സ്ഥിരതാമസക്കാരനായ 27 വയസ്സുള്ള പശ്ചിമബംഗാൾ സ്വദേശിയാണ് പിടിയിലായത്. പിടിയിലായ വ്യക്തി ജെ എൻ യു വിദ്യാർത്ഥി അല്ലെന്ന് ഡിസിപി ഗൗരവ് ശർമ്മ വ്യക്തമാക്കി.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് വിദ്യാർഥികൾക്ക് നേരെ ആക്രമണ ശ്രമം നടന്നത്. രാത്രി 11. 45 ജയൻ ഗേറ്റിനു സമീപമായിരുന്നു സംഭവം. ടിക്കറ്റ് ജോലികൾക്കായി ക്യാമ്പസിൽ വരാറുണ്ടായിരുന്ന വ്യക്തിയാണ് പിടിയിലായ ബംഗാൾ സ്വദേശി.

സംഭവ ദിവസം രാത്രി ക്യാമ്പസിൽ മദ്യപിച്ചെത്തിയ ഇയാൾ ജോഗിംഗ് നടത്തുകയായിരുന്ന ഗവേഷക വിദ്യാർത്ഥിയെ കടന്നു പിടിക്കുകയായിരുന്നു. വിദ്യാർത്ഥി ബഹളം വെച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. വസ്ത്രങ്ങൾ കീറിയ നിലയിൽ പെൺകുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥരാണ് കണ്ടെത്തിയത്.

Share news
error: Content is protected !!
Scroll to Top