കോഴിക്കോട് നഗരത്തില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയ സംഭവത്തില്‍ യുവാവിനെ പൊലീസ് പിടികൂടി. കഴിഞ്ഞ ഒക്ടോബര്‍ മാസം പുതിയ ബസ്സ്റ്റാന്‍ഡിന് സമീപത്തുള്ള ഭക്ഷണശാലയില്‍ നടന്ന മോഷണക്കേസിലാണ് യുവാവിനെ പൊലീസ് പിടികൂടിയത്. എലത്തൂര്‍ കാട്ടിലപ്പീടിക സ്വദേശിയായ സച്ചു എന്ന് വിളിക്കുന്ന അഭിനവ് (18) ആണ് പിടിയിലായത്.
മയക്കുമരുന്ന് ഉപയോഗത്തിനും ആഢംബര ജീവിതത്തിനും പണം കണ്ടെത്തുന്നതിനായാണ് മോഷണം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കൂട്ടുകാരോടൊപ്പം കടകളില്‍ കയറി സാധനങ്ങള്‍ക്ക് വില ചോദിച്ച് കടക്കാരന്റെ ശ്രദ്ധമാറ്റിയാണ് പ്രതി മോഷണം നടത്താറുള്ളതെന്ന് പൊലീസ് പറഞ്ഞു.
ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷിന്റെ നേതൃത്വത്തില്‍ കസബ പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഭിവനവ് പിടിയിലായത്. സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം. ഷാലു, എ.പ്രശാന്ത് കുമാര്‍, സി.കെ.സുജിത്ത്, ഷാഫി പറമ്പത്ത് , കസബ പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ അനീഷ് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




