Section

malabari-logo-mobile

തിരുപ്പിറവി ഓര്‍മ്മയില്‍ ക്രിസ്മസിനെ ആഘോഷപൂര്‍വം വരവേറ്റ് മലയാളികളും

HIGHLIGHTS : Malayalees celebrate Christmas in Tirupiravi Orme

തിരുവനന്തപുരം: തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ഇന്ന് ക്രിസ്മസ്. ബെത്‌ലഹേമിലെ പുല്‍ത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നുവീണതിനെ അനുസ്മരിച്ചും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങള്‍ പങ്കുവച്ചും ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ വിശ്വാസികള്‍ ഒത്തുചേര്‍ന്നു. തിരുപ്പിറവിയുടെ ഓര്‍മ പുതുക്കല്‍ ദിനമായ ക്രിസ്മസിനെ ആഘോഷപൂര്‍വം വരവേറ്റ് മലയാളികളും. പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സുമായി സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളില്‍ വിശ്വാസികള്‍ പാതിരാക്കുര്‍ബാനയ്ക്കായി ഒത്തുചേര്‍ന്നു.

സിറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പാതിരാ കുര്‍ബാന ശുശ്രൂഷകള്‍ക്ക് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ നേതൃത്വം നല്‍കി.

sameeksha-malabarinews

താമരശ്ശേരി മേരീ മാതാ കത്തീഡ്രലില്‍ ചടങ്ങുകള്‍ക്ക് ബില്‍പ്പ് മുഖ്യ കാര്‍മികത്വം വഹിച്ചു. കോതമംഗലം മൗണ്ട് സീനായ് അരമന ചാപ്പലില്‍ പാതിരാ കുര്‍ബാന ശുശ്രൂഷയ്ക്ക് യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് പള്ളിയില്‍ കര്‍ദിനാള്‍ ക്ലീമ്മിസ് കാതോലിക ബാവ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. പളളിയിലെ ഗായക സംഘം അവതരിപ്പിച്ച ക്രിസ്മസ് കരോളുമുണ്ടായിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!