കൊയിലാണ്ടി ദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചു; വടകര സ്വദേശികളായ 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാക്കള്‍ മരിച്ചു. കോഴിക്കോട് – കൊയിലാണ്ടി ദേശീയപാതയില്‍ കാട്ടിലപ്പീടികയിലാണ് അപകടം. വടകര കുരിയാടി സ്വദേശികളായ അശ്വിന്‍ (18), ദീക്ഷിത് (18) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ സായന്തിനെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ 3.30 ഓടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്കും എതിര്‍ദിശയില്‍ നിന്നെത്തിയ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. പുതിയാപ്പ ഉത്സവം കഴിഞ്ഞ് വടകരയിലേക്ക് തിരികെ പോവുകയായിരുന്നു യുവാക്കള്‍.

മരിച്ച അശ്വിന്റെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ദീക്ഷിതിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിലുമാണുള്ളത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top