യുവാവിനെ വയലിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: വണ്ടൂര്‍ പുതിയ പഞ്ചായത്ത് ഓഫിസിനു സമീപം താഴത്തേ വീട്ടില്‍ ഷാബിര്‍ (27) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലഹരി ഉപയോഗമാണു മരണകാരണമെന്ന നിഗമനത്തിലാണ് പൊലീസ്. കൂടെയുണ്ടായിരുന്ന മൂന്നാമത്തേയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മൂന്നു പേര്‍ക്കും വാണിയമ്പലം സ്വദേശി ലഹരി മരുന്ന് നല്‍കിയതായി ഇയാള്‍ മൊഴി നല്‍കിയതായി അറിയുന്നു.

അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ദിനേശ് പറഞ്ഞു.

Share news
error: Content is protected !!
Scroll to Top