Section

malabari-logo-mobile

പൊയ്കുതിര എഴുന്നള്ളത്തിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

HIGHLIGHTS : The young man fell down and died while riding a horse

പെരുവള്ളൂര്‍ :- കളിയാട്ടക്കാവ് ഭഗവതി ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായുള്ള പൊയ് കുതിര എഴുന്നള്ളത്തിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പെരുവള്ളൂര്‍ .വെട്ടുതോട് കോളനിയില്‍ മണികണ്ഠന്‍(37) ആണ് മരിച്ചത് . അച്ഛന്‍ ‘കോഴിക്കനി കുഞ്ഞിക്കാരി , അമ്മ നാടിച്ചി , ഭാര്യ ശ്രീജിഷ. മക്കള്‍ കൗശിക്ക് , കീര്‍ത്തന. സഹോദരങ്ങള്‍. അജയന്‍ (കെ.കെ.പടി ബ്രാഞ്ചംഗം) അജ്ജുനന്‍, ബാബു ,നിഷ, പാര്‍വ്വതി ‘

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.പെരുവള്ളൂര്‍ ഇല്ലത്ത് മാട് ഭാഗത്ത് നിന്നുള്ള പൊയ് കൂതിര സംഘത്തില്‍ കളിയാട്ടക്കാവിലേക്കുള്ള യാത്രയിലാണ് ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞ് വീണത്. താലപ്പാറയില്‍ നിന്നും ക്ഷേത്രത്തിലേ ക്കുള്ള വഴിയിലെ കയറ്റത്തില്‍ വെച്ചായിരുന്നു സംഭവം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!