HIGHLIGHTS : Mahal concluded the Sangam at Karumpi
തിരൂരങ്ങാടി :കരുമ്പില്‍ മഹല്ല് ശാക്തീകരണത്തിന്റെ ഭാഗമായി കരുമ്പില്‍ മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച മഹല്ല് സംഗമം സമാപിച്ചു. ലഹരിക്കെതിരെയും, കുടുംബ ബന്ധങ്ങള്‍ കെട്ടുറപ്പോടെ മുന്നോട്ടു പോകേണ്ട ആവശ്യകതയെയും മുന്‍നിര്‍ത്തി മറ്റും മഹല്ല് നിവാസികളെ ബോധവല്‍ക്കരിക്കുന്നതിന് മഹല്ലിന്റെ വിവിധ ഭാഗങ്ങളില്‍ ക്ലസ്റ്റര്‍ സംഗമങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
കരുമ്പില്‍ തഅലിമുല്‍ മുസ്ലിമീന്‍ മദ്രസയില്‍ വെച്ച് നടന്ന സമാപന സംഗമം തിരൂരങ്ങാടി മുനിസിപ്പല്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇക്ബാല്‍ കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. പ്രഗല്‍ഭ ട്രെയിനറും കൗണ്‍സിലറുമായ റഫീഖ് ചെന്നൈ ബോധവല്‍ക്കരണ പ്രഭാഷണം നടത്തി.

ഉള്ളാട്ട് കാട്ടില്‍ ബാപ്പു ആദ്യക്ഷനായിരുന്നു. കരുമ്പില്‍ ജുമാ മസ്ജിദ് മുദരിസ് റഫീഖ് ഫൈസി കൂമണ്ണ ആശംസാ പ്രസംഗം നടത്തി. മഹല്ല് സെക്രട്ടറി അബുമാസ്റ്റര്‍ സ്വാഗതവും കോറാണത്ത് കുഞ്ഞിമുഹമ്മദ് നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു