മദ്യപിച്ചെത്തിയ ആള്‍ വിമാനത്തില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്ന് യുവ നടിയുടെ പരാതി

കൊച്ചി: മദ്യപിച്ചെത്തിയ ആള്‍ വിമാനത്തില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്ന് യുവ നടിയുടെ പരാതി. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടയിലാണ് എയര്‍ ഇന്ത്യാ വിമാനത്തില്‍ വെച്ച് സംഭവം ഉണ്ടായത്. നടി നെടുമ്പാശ്ശേരി പൊലീസില്‍ പരാതി നല്‍കി.

സംഭവമുണ്ടായതിനെ തുടര്‍ന്ന് വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗങ്ങളോട് പരാതി പറഞ്ഞിട്ടും അവരുടെ ഭാഗത്തുനിന്ന് യാതൊരു വിധത്തിലുള്ള നടപടിയും ഇതിനെതിരെ സ്വീകരിച്ചിട്ടില്ലെന്നും താരം ആരോപിച്ചു. ഇയാള്‍ മദ്യലഹരിയിലായിരുന്നവെന്നും താരം ആരോപിച്ചിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് തന്റെ സീറ്റ് മാറ്റിയിരുത്തുക മാത്രമാണ് ഉണ്ടായതെന്നും നടി പറയുന്നു.അനുവദിച്ച സീറ്റില്‍ ആയിരുന്ന അയാള്‍ ഇരുന്നതെന്നും കൊച്ചിയിലെത്തിയപ്പോള്‍ മാപ്പ് പറഞ്ഞുവെന്നും യുവതി പറഞ്ഞു.

പരാതി ഉണ്ടെങ്കില്‍ പൊലീസിനെ സമീപിക്കണമെന്നും എയര്‍ഇന്ത്യ അധികൃതര്‍ പറഞ്ഞുവെന്ന് നടി ആരോപിക്കുന്നു. ഇതിനെ തുടര്‍ന്ന് കൊച്ചിയിലെത്തിയ ശേഷം പിന്നീട് ഇവര്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു. താരത്തിനുണ്ടായ ദുരനുഭവം ഇന്‍സ്റ്റാഗ്രാം പേജിലൂടെ വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ഉചിതമായ നടപടി വേണമെന്നും, വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top