HIGHLIGHTS : The world welcomes the New Year with anticipation; cities and towns are in a festive mood
തിരുവനന്തപുരം: പുത്തന്‍ പ്രതീക്ഷകളുമായി 2025 പുതുവര്‍ഷം പിറന്നു. ലോകമെങ്ങും ആഘോഷത്തോടെയാണ് പുതുവര്‍ഷത്തെ വരവേറ്റത്.
ലോകം പുതുവര്‍ഷ ആഘോഷ ലഹരിയിലാണ്. കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കായിരുന്നു കിരിബാത്തി ദ്വീപുകളില്‍ പുതുവത്സരം. ഇന്ത്യ പുതുവത്സരം ആഘോഷിക്കുന്നതിനെക്കാള്‍ എട്ടര മണിക്കൂര്‍ മുന്നേ ആയിരുന്നു ദ്വീപിലെ ആഘോഷം. പിന്നാലെ ന്യൂസിലാന്‍ഡിലും പുതുവര്‍ഷമെത്തി. 2025നെ വരവേല്‍ക്കാന്‍ ലോകമെങ്ങും ഒരുങ്ങിക്കഴിഞ്ഞു.
കേരളത്തിലും വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ വലിയ ആഘോഷത്തോടെ ജനം പുതുവര്‍ഷത്തെ വരവേറ്റു. രാജ്യത്തെ പ്രമുഖര്‍ ജനങ്ങള്‍ക്ക് പുതുവര്‍ഷ ആശംസകള്‍ നേര്‍ന്നു. പ്രധാന നഗരങ്ങളില്‍ പൊലീസ് നിയന്ത്രണങ്ങള്‍ക്കിടെയാണ് ആഘോഷം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു