തേഞ്ഞിപ്പലം: വീട് നിര്‍മ്മാണത്തിനിടെ മുകളില്‍ നിന്നും താഴോട്ടു വീണ കരാറുകാരനും തൊഴിലാളിയുമായ യുവാവ് മരിച്ചു. തേഞ്ഞിപ്പലം ചെമ്പകശ്ശേരി ഗഫൂര്‍ മോന്‍ (50) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ഒമ്പതരയോടെ എ ആര്‍ നഗര്‍ ചെണ്ട പുറായിയാണ് സംഭവം. ഉടന്‍ തന്നെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഭാര്യ : ഉമ്മു ഹബീബ. മക്കള്‍ : ഫസ്‌ന, സഫ്‌ന. ഷാനിബ്. മരുമക്കള്‍ : ഷഫീര്‍, ഷഫീഖ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




