പരപ്പനങ്ങാടി പരപ്പനങ്ങാടി പുത്തരിക്കലില്‍ മദ്യവില്‍പ്പനക്കാരന്റെ മര്‍ദ്ധനമേറ്റ് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച വൃദ്ധന്‍ മരിച്ചു. തൃശ്ശൂര്‍ മുകുന്ദപുരം കൊരട്ടി സ്വദേശി കടവംഗശ്ശേരി കൊരട്ടി സ്വദേശി സുന്ദരേശന്‍(58) ആണ് മരിച്ചത്. സംഭവത്തില്‍ പരപ്പനങ്ങാടി മുങ്ങാത്തുംതറ സ്വദേശി ഉള്ള്യേരി അജീഷ് എന്നായളെ പോലീസ് അറസ്റ്റ് ചെയ്തു. സുന്ദരേശന്‍ കൂലി തൊഴിലാളിയാണ്. വര്‍ഷങ്ങളായി ബസ് സ്റ്റാന്‍ഡ് പരിസരത്തെ ലോഡ്ജിലായിരുന്നു താമസം. ഇപ്പോള്‍ പുത്തരിക്കല്‍ ഉള്ളണം റോഡിലെ വാടകകെട്ടിടത്തിലാണ് താമസം.
ചൊവ്വാഴ്ച അര്‍ദ്ധരാത്രിയില്‍ ആണ് സുന്ദരേശനുമായി പുത്തരിക്കല്‍ വെച്ച് പോലീസ് പിടിയിലായ അജീഷുമായി സുന്ദരേശന്‍ വാക്കുതര്‍ക്കമുണ്ടാകുന്നത്. ഇതിനിട സുന്ദരേശനെ അജീഷ് പട്ടിക ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ധിക്കുന്നത്. ആക്രമണത്തില്‍ മാരകമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ചുകടന്ന ഇയാളെ നാട്ടുകാര്‍ വിവിരമറിയച്ചതിനെതുടര്‍ന്ന് സ്ഥലത്തെത്തിയ പരപ്പനങ്ങാടി പോലീസ് ആണ് ആശുപത്രിയിലെത്തിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് ഇന്നലെ വൈകീട്ടാണ് മരണം സംഭവിക്കുന്നത്
ബുധനാഴ്ച വൈകീട്ട് അജീഷിനെ സംഭവസ്ഥലെത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വിരലടയാളവിദഗ്ധരടക്കം സ്ഥലെത്തെത്തിയിരുന്നു.
അറസ്റ്റിലായ അജീഷ് നിരവധി അബ്കാരി കേസുകളില്‍ പ്രതിയാണ്. വിദേശമദ്യവില്‍പ്പന നടത്തിയതിനും, ചാരായം വാറ്റിയതിനുമടക്കം എക്‌സൈസ്, പോലീസ് കേസുകളില്‍ ഇയാള്‍ നേരത്തെ പിടിയിലായിട്ടുണ്ട്.




