കിണറ്റില്‍ വീണ സ്ത്രീയെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി

പ്രതീകാത്മക ചിത്രം

മലപ്പുറം: കിണറ്റില്‍ വീണ യുവതിയെ അഗ്നിശമന സേന രക്ഷപ്പെടുത്തി. മലപ്പുറം കൈനോട് സ്വദേശിയായ നാല്‍പത് വയസുള്ള സ്ത്രീയാണ് കിണറ്റില്‍ വീണത്. വിവരമറിഞ്ഞ് എത്തിയ മലപ്പുറം അഗ്‌നിരക്ഷനിലയത്തിലെ ജീവനക്കാര്‍ അതിസാഹസികമായിട്ടാണ് കിണറ്റില്‍വീണ സ്ത്രീയെ രക്ഷപ്പെടുത്തിയത്.

കയറില്‍ പിടിച്ച് തൂങ്ങിക്കിടന്ന സ്ത്രീ അവശനിലയിലായതിനെ തുടര്‍ന്ന് പിടി വിട്ട് വെള്ളത്തിലേക്ക് വീഴാന്‍ തുടങ്ങവെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസറായ കെ.സുധീഷ് ഉടന്‍ തന്നെ കിണറ്റിലേക്ക് ചാടിയിറങ്ങുകയും സ്ത്രീയെ മുങ്ങിപ്പോകാതെ താങ്ങിപ്പിടിച്ച് നിര്‍ത്തുകയും പിന്നീട് റെസ്‌ക്യൂ റോപ്പിന്റെയും, നെറ്റിന്റെയും സഹായത്താല്‍  കരയ്‌ക്കെത്തിച്ച് മലപ്പുറം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം ഉണ്ടായത്.

 

Share news
error: Content is protected !!
Scroll to Top